2012, ജൂൺ 16, ശനിയാഴ്‌ച

സമയം ഉണ്ടായിട്ടല്ല  ഇങ്ങനെ ഒരു ചെറു ബ്ലോഗ്‌ എഴുതാം എന്ന്  കരുതിയത്‌ സരസന്‍ മാഷിന് ഇസ്രാ വല്‍ മിറാജ്  എന്തെന്ന്  മനസ്സിലായില്ലെന്ന്  പറഞ്ഞപ്പോള്‍ ഞാന്‍ വാക്ക്  കൊടുത്തില്ലെങ്കിലും ശ്രമിക്കാം എന്ന്  പറഞ്ഞിരുന്നു അതെക്കുറിച്ച്  എഴുതാന്‍ ..അപ്പോള്‍ നോക്കാം അല്ലെ..






ഇസ്‌ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി  
ആകാശ മാര്‍ഗം നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്ര വല്‍ മിറാജ്   .ഇതിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്രാ (രാത്രി പ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിറാജ്  (ആകാശാരോഹണം) എന്നും പറയപ്പെടുന്നു.  റജബ് മാസത്തിലെ ഒരു രാത്രിയിൽ ജിബ്രിൽ എന്ന മാലാഖ മുഹമ്മദ്നബിയെ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് 'ബുറാഖ്'   ( ബുറാക്ക് എന്ന ഒരു സാങ്കൽപ്പിക മൃഗമാണ് വാഹനം .ചിറകുള്ള കുതിരയായിട്ടാണ് ബുറാക്ക് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.  ) എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു, പൂർവികരായ പ്രവാചകന്മാർ പലരെയും നബി അവിടെ കാണുകയും പിന്നീട്‍, ദൈവസന്നിധിയിൽ എത്തുകയും ചെയ്തു. അവിടെവച്ച് നബിക്ക് ലഭിച്ച ചില സുപ്രധാന നിർദേശങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ച് നേരത്തെ നമസ്കാരം . അൽ ഇസ്രാ വ അൽ മിഅറാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നതാണ് വിശ്വാസം ..

ഇസ്രാ മിഅറാജിനെപ്പറ്റി ഖുർആനിലും നബി വചന ശേഖരങ്ങളിലും പരാമർശങ്ങൾ കാണാം.17ആം അധ്യായത്തിന്റെ പേരുതന്നെ അൽ ഇസ്രാ എന്നാണ് .ഈ അധ്യായത്തിലെ ആദ്യ വചനം ആകാശയാത്രയെയാണ് പരാമർശിക്കുന്നത്. ..ഇപ്പോള്‍ സരസന്‍ മാഷിന് മനസ്സിലായിക്കാണും എന്ന്  വിശ്വസിക്കട്ടെ..ഒറ്റവാക്കില്‍ പറഞ്ഞാല്‍  അന്ത്യപ്രവാചകനായ  മുഹമ്മദു നബിയുടെ ആകാശയാത്ര ..അതാണ്‌ ഈ ഇസ്രാ വല്‍ മിറാജ് എന്നത്  
കൊണ്ട് വിവക്ഷിക്കുന്നത് ..എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും സ്നേഹത്തിന്റെയും ഭക്തിയുടെയും നിറവില്‍  ഇസ്രാ വല്‍ മിറാജ് ആശംസകള്‍ ..!!!